IdukkiKeralaLatest

ഇത് കേരളത്തിന്റെ ഐശ്വര്യ റായി:അതിശയമുണർത്തുന്ന സാദൃശ്യവുമായി ഒരു പെൺകുട്ടി

“Manju”

സൗന്ദര്യ സങ്കല്പങ്ങളുടെ നിറകുടമായ ഐശ്വര്യ റായിയുമായി അതിശയമുണർത്തുന്ന സാമ്യതയുമായി ഇതാ ഒരു മലയാളി പെൺകൊടി. ടിക്ക്‌ ടോക്ക് വീഡിയോകളിലൂടെ താരമായ അമ്മുസ് അമൃതയുടെ ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം ആണ് സോഷ്യൽ മീഡിയ ലോകത്ത് ചർച്ചയാകുന്നത്. അടുത്തിടെ അമൃത ഐശ്വര്യ റായി അഭിനയിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു രംഗം ടിക് ടോകിൽ പുനരവതരിപ്പിച്ചിരുന്നു. ആ വീഡിയോ വൈറലായതോടെ അമൃതയുടെ ഐശ്വര്യയോടുള്ള രൂപ സാദൃശ്യം ഒരുപാട് പേർ തിരിച്ചറിഞ്ഞു.

കേരളത്തിലെ മാധ്യമങ്ങൾ മാത്രല്ല ദേശീയ മാധ്യമങ്ങൾ പോലും ഐശ്വര്യ റായിയുടെ ഈ ഫോട്ടോ കോപ്പിയെ തേടിയെത്തി.ഐശ്വര്യ റായിയുടെ ഫാൻ ക്ലബ്ബുകളും സോഷ്യൽ മീഡിയയിൽ അമൃതയുടെ വിഡിയോകൾ വ്യാപകമായി പങ്കു വയ്ക്കുന്നുണ്ട്. ട്വിറ്ററില്‍ ‘xerox’ എന്ന അടിക്കുറിപ്പോടെ പങ്കിട്ട അമൃതയുടെ വീഡിയോ നിരവധി കാഴ്ചകാരും ലൈക്കുകളുമാണ് നേടിയത്.

ഐശ്വര്യ റായിയോട് മാത്രമല്ല തൃഷ, നിധി അഗർവാൾ, കാജൾ, ദീപിക എന്നി നടിമാരോടുള്ള അമൃതയുടെ മുഖത്തിന്റെ സാദൃശ്യത്തിനെ കുറിച്ചും അമൃതയുടെ മറ്റു വിഡിയോകൾ കണ്ടു പലരും ചർച്ച ചെയ്യുന്നുണ്ട്. ഇടുക്കി സ്വദേശിയാണ് അമൃത. മോഡലിംഗിലും അഭിനയത്തിലും താല്പര്യമുള്ള അമൃത. ഇൻസ്റാഗ്രാമിലും താരമാണ്.മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് അമൃത.

Related Articles

Back to top button