ClimateKeralaLatest

മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചിടത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപംകൊണ്ട ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
• ഒക്ടോബര്‍ 21: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
• ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം.
• ഒക്ടോബര്‍ 22: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്.
• ഒക്ടോബര്‍ 23: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
• ഒക്ടോബര്‍ 24: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
ഇന്നലെ രാത്രി സംസ്ഥാനത്ത് പലയിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. മധ്യ, വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ രണ്ടിടത്തും മലപ്പുറത്തും ഉരുള്‍ പൊട്ടലുണ്ടായി. രണ്ടിടത്തും ആളപായമില്ല. അന്‍പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മലയോരമേഖലകളിലും പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. ഇടുക്കി കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രി 2:30ന് ഉയര്‍ത്തി. പത്ത് സെന്റിമീറ്റര്‍ വീതം രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്.

Related Articles

Back to top button