KeralaLatest

സുകൃതം 2024 : ഗുരുമഹിമ സംസ്ഥാന തല ദ്വിദിന ക്യാമ്പ് നാളെ മുതല്‍

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സുകൃതം 2024 ദ്ദിവദിന ക്യാമ്പിന് നാളെ തുടക്കം. നാളെയും മറ്റന്നാളം (മെയ്‌ 11,12 തീയതികളിൽ ) പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലാണ് ക്യാമ്പ് നടക്കുന്നത്. പോത്തൻകോട്, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ ഏരിയകളില്‍ നിന്നും ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകർ പങ്കെടുക്കും. കുട്ടികളെ ശരിയായ ദിശാബോധത്തോടെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പിൽ ശാസ്ത്രം, സാമ്പത്തികം, ആത്മീയം, സ്വഭാവ രൂപീകരണം തുടങ്ങി വിവിധ മേഖലകളെ കേന്ദ്രീകരിചുള്ള വർക്ക്‌ഷോപ്പുകൾ, ക്ലാസുകൾ, കലാ കായിക മത്സരങ്ങൾ എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ക്യാമ്പിനായി എത്തുന്ന എല്ലാ ഗുരുമഹിമ പ്രവർത്തകർക്കുമുള്ള താമസ സൗകര്യവും പോത്തന്‍കോട് ശാന്തിഗിരിയില്‍ ഒരുങ്ങിക്കഴിഞ്ഞു.

Related Articles

Back to top button