KeralaLatestThiruvananthapuram

കാറ്റിലും മഴയിലും മരം കടപുഴകി വൈദ്യുതി ലൈനിന് മുകളില്‍ വീണു

“Manju”

സിന്ധുമോള്‍ ആര്‍

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികില്‍ നിന്ന മരം കടപുഴകി ഇലക്‌ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണു. വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 8.30ന് പുത്തന്‍ പാലം – വെഞ്ഞാറമൂട് റോഡില്‍ വെള്ളാഞ്ചിറ ആഡിറ്റോറിയത്തിന് മുന്‍വശത്തായിരുന്നു സംഭവം.

റോഡരികില്‍ നിന്ന കൂറ്റന്‍ വാകമരം കടപുഴകി വീഴുകയായിരുന്നു. സംഭവ സമയം സ്ഥലത്ത് വാഹനങ്ങളോ, യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നെടുമങ്ങാട് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button