IndiaLatest

25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിശ്വഗുരു

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ ജനങ്ങള്‍ നിറവേറ്റിയാല്‍ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിശ്വഗുരു ആകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയെന്ന ചരിത്ര ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച വികസന പദ്ധതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ146-മത് ജന്മദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും സ്വന്തം വീടുകളില്‍ ആഗസ്ത് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം. ജനങ്ങളുടെ ആത്മാഭിമാനത്തെ ഉയര്‍ത്തുന്നതാണ് ഈ പരിപാടി. രാജ്യത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ഓരോ ആളുകളും ഉദ്യമത്തില്‍ പങ്കു ചേരണം’- അദ്ദേഹം സൂചിപ്പിച്ചു.

‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായി നിരവധി പരിപാടികളാണ് നടത്തുന്നത്. സന്നദ്ധ സംഘടനകള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ തുടങ്ങി ഒട്ടനവധി ആളുകള്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുകയും രാജ്യ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം’- അമിത് ഷാ വ്യക്തമാക്കി.

Related Articles

Back to top button