IndiaLatest

പോപ്പിനെ സന്ദര്‍ശിച്ച്‌ ശൈഖ് നഹ്യാന്‍

“Manju”

ദുബായ് : യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് ആല്‍ നഹ്യാന്‍ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തി. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് ചെയര്‍മാനുമായ ഡോ. അഹ്മദല്‍ തായബ്, പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. റോമിലെ സാന്‍റ് എഗിഡിയോ ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ഡയലോഗിലായിരുന്നു കൂടിക്കാഴ്‌ച.
ഇറ്റലിയിലെ യു.എ.ഇ അംബാസഡര്‍ ഒമര്‍ ഒബയ്ദ് അല്‍ ഷംസിയും ഒപ്പമുണ്ടായിരുന്നു. മാനുഷിക മൂല്യങ്ങള്‍ക്കും സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും യു.എ.ഇ നല്‍കുന്ന പ്രാധാന്യം ഇരുനേതാക്കളും ഉയര്‍ത്തിക്കാട്ടി .
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ ആശംസകള്‍ ഇരുനേതാക്കളെയും അറിയിച്ചു.

Related Articles

Back to top button