KeralaKozhikode

ജെല്ലി ഫിഷുകളുടെ ഭീതിയിൽ മത്സ്യത്തൊഴിലാളികൾ

“Manju”

കോഴിക്കോട് : ഉത്തരമലബാറിൽ കടലിൽ കൂട്ടത്തോടെ കാണുന്ന ജെല്ലി ഫിഷുകൾ ഭീതി പടർത്തുന്നു. ഇവയുടെ ആക്രമണത്തെ പേടിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ വരെ മടിക്കുകയാണ്. കൂട്ടത്തോടെ യാത്ര ചെയ്യുന്ന ഇവയെ കാണാൻ ഭംഗിയുണ്ടെങ്കിലും അപകടകാരികളാണ്. വെള്ളയും ചുവപ്പും നിറത്തിലാണ് ജെല്ലി ഫിഷുകൾ കാണപ്പെടുന്നത്.

മത്സ്യത്തൊഴിലാളികളുടെ വല നശിപ്പിക്കുക മാത്രമല്ല ഇവയുടെ ആക്രമണത്തിൽ മനുഷ്യന്റെ ജീവന് വരെ ആപത്ത് സംഭവിക്കാം. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ, കോശങ്ങൾ എന്നിവയെ ഒരേസമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ജെല്ലി ഫിഷുകളിലുള്ളത്. വിഷം വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും. കടലിൽ വെച്ച് ഇവയിൽ നിന്നും കുത്തേറ്റാൽ കരയിൽ എത്തുന്നതിന് മുൻപ് തന്നെ ആ വ്യക്തിയ്ക്ക് ഹൃദയാഘാതം സംഭവിച്ചേക്കാം. രക്ഷപ്പെടുകയാണെങ്കിൽ ആഴ്ചകളോളം കടുത്ത ശരീര വേദനയും അനുഭവപ്പെടും.

ഏകദേശം ഒന്നര കിലേയാണ് പൂർണവളർച്ചയെത്തിയ ജെല്ലി ഫിഷിന്റെ ഭാരം. ഇവ കൂട്ടത്തോടെ വലയിൽ കുരുങ്ങിയാൽ വലയിൽ നിന്നും വെള്ളം വാർന്നു പോകാതെ അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. വള്ളങ്ങളിൽ മത്സ്യബന്ധനത്തിനെത്തുന്ന തൊഴിലാളികൾക്കാണ് ഇവ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Related Articles

Back to top button