KeralaLatest

സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

പെരുവണ്ണാമൂഴി : വനവാസി സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. മുതുകാട് ആണ് സംഭവം.
ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തി. ഇതോടെയാണ് പോലീസിന് സംശയമുദിച്ചത്. മരിക്കുന്നതിന് തലേന്ന് വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. മകന്‍ ജാനുവിനെ വടികൊണ്ട് അടിച്ചിരുന്നതായാണ് വിവരം.
അമ്മയും മകനും സ്ഥിരമായി ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് വഴക്കും പതിവാണ്. തര്‍ക്കത്തിനിടെ അമ്മയെ കൊലപ്പെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു. അനീഷ് പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button