KeralaLatest

കോവിഡിനെ പ്രതിരോധിക്കാൻ മാസ്കുകളുമായി വലിയകട്ടയ്ക്കാൽ നോർത്ത് റസിഡന്റ്സ് അസോസിയേഷൻ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്:കോവിഡിനെ പ്രതിരോധിക്കാൻ വലിയകട്ടയ്ക്കാൽ നോർത്ത് റസിഡൻസ് അസോസിയേഷൻ മുക്കുന്നൂർ വാർഡിലെ മുഴുവൻ വീടുകളിലും മാസ്ക്കുകളെത്തിച്ചു നൽകി. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വ്യക്ഷത്തെകളും വൃക്ഷ തൈകളും ഇതോടൊപ്പം വിതരണം ചെയ്തു. മാസ്കുകളുടെയും, വൃക്ഷ തൈകളുടേയും വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് വി.പ്രഭാകരൻ നായർ വാർഡ് മെമ്പർ അംബികയ്ക്ക് മാസ്കുകൾ നൽകി നിർവ്വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ , മുൻ പഞ്ചായത്ത് അംഗം അഡ്വ. വെഞ്ഞാറമൂട് സുധീർ , അസോസിയേഷൻ ഭാരവാഹികളായ മുരളീധരൻ നായർ , അപ്പുകുട്ടൻ ആശാരി, രാമചന്ദ്രൻ നായർ , ഈശ്വരൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button