IndiaLatest

ജാലകവും അഹമ്മദാബാദ് കേരള സമാജവും ചേര്‍ന്ന് നടത്തുന്ന ‘പ്രകാശംപരത്തുന്ന സ്ത്രീജിവിതം’ നാളെ

“Manju”

അഹമ്മദാബാദ് : ലോക വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് ജാലകവും സ്ത്രീശക്തി അഹമ്മദാബാദ് കേരള സമാജം വെജൽപൂര് വാർഡും ചേർന്ന് വനിതാദിനാചരണം നടത്തുന്നു. ഓരോ വീടിനും സമൂഹത്തിനും എന്നും പ്രകാശമാവുന്ന സ്ത്രീജീവിതങ്ങളെ ഹൃദയത്തിന്റെ നന്മയിൽ ആദരിക്കാനും അവരെ കുറിച്ച് പറയാനും കഴിയുന്നതിനുള്ള അവസരണാണ് ഓരോ വനിതാദിനങ്ങളും.
കഥാകൃത്ത് സ്മിത ദാസാണ് വിശിഷ്ടാതിഥിയായി എത്തുന്നത്.
സ്ത്രീശക്തി കോർഡിനേറ്റർ ജയ നായർ സ്വാഗതവും ജാലകം അഡ്മിൻ പാനൽ മെമ്പര്‍ മിനി കെ ആർ നന്ദിയും രേഖപ്പെടുത്തും.
യുവഗായകരായ കരുണ എസ്, അൽക്ക പി നായർ, അനന്തലക്ഷ്മി വി എസ് എന്നിവർ ഒരുക്കുന്ന പാട്ടോളം ചടങ്ങിന് ആകര്‍ഷണമാകും. ജാലകം കൂട്ടായ്മ കോർഡിനേറ്റർ ജയ അജിത് പ്രോഗ്രാം ഏകോപിപ്പിക്കും,  ചീഫ് കോര്‍ഡിനേറ്റര്‍ ഹരീഷ് റാം.

Related Articles

Back to top button