KeralaLatest

ചൈനയെ മറികടന്ന് മഹാരാഷ്ട്ര,​ രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടരലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കൊവിഡില്‍ മരണം ഏഴായിരം കടന്നു. ആകെ മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 9983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 1,24,094 പേര്‍ക്ക് കൊവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3007 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,975 ആയി. ചൈനയില്‍ 83,036 പേരാണ് രോഗബാധിതരായത്. 91 പേരാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3060 ല്‍ എത്തി. 43591 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ പ്രധാന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്നു തുടങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ് നാഥ്‌ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ദര്‍ശനം നടത്തി. ഡല്‍ഹി ജമാ മസ്ജിദും ലോധി റോഡിലെ സായി ബാബ മന്ദിറും ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ വേളാങ്കണ്ണി മാതാ പള്ളിയും ദില്ലിയിലെ പ്രധാന ഗുരുദ്വാരകളും തുറന്നു.

Related Articles

Back to top button