KeralaLatest

ജയപ്രകാശിൻ്റെ സ്മരണയ്ക്ക് ഗവ. ജനറൽ ആശുപത്രിക്ക് നെബുലൈസേഷൻ മുറി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി:ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡൻ്റും സി.എസ്.ഒ നേതാവുമായിരുന്ന ജയപ്രകാശിന്റെ സ്മരണാർത്ഥം
ഗവ. ജനറൽ ആശുപത്രിയൽ നെബുലൈസേഷൻ മുറി തയ്യാറാക്കി. ജയപ്രകാശിൻ്റെ പന്ത്രണ്ടാം ചരമവാർഷിക ദിനമായ ജൂൺ എട്ടിന് നെബുലൈസേഷൻ മുറി (കാഷ്വാലിറ്റിക്ക് മുൻവശം) യുടെ ഉൽഘാടനം മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ് പ്രേംകുമാർ നിർവ്വഹിച്ചു. ഡോ.
കെ ആർ അശോക് കുമാർ , കെ കെ സുചിത്ര, എൻ ഗിരിജ, കെ.ഹരീന്ദ്രൻ ,കെ.എം പവിത്രൻ, എം.എ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
പ്രകാശിൻ്റെ ഭാര്യയും മാഹി ജന. ആശുപത്രി നഴ്സുമായ സി എച്ച് വസന്തയാണ് നെബുലൈസേഷൻ റൂം നിർമിച്ചു നൽകിയത്.

ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ജയപ്രകാശിൻ്റെ ചരമദിനത്തിൽ
ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ അനുസ്മരണ യോഗം നടത്തി.
ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ സെക്രട്ടറി കെ എം പവിത്രൻ അധ്യക്ഷത വഹിച്ചു. ശ്രീമതി സിന്ധു വി.വി ,എൻ മോഹനൻ, പി കെ സജീന്ദ്രൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു

 

Related Articles

Back to top button