KeralaLatestThiruvananthapuram

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ; ഇനിയെങ്കിലും എന്നെ വെറുതെ വിടൂ’! വിബിത ബാബു

“Manju”

മല്ലപ്പള്ളി : തെരഞ്ഞെടുപ്പിന് ശേഷവും സൈബർ ഇടങ്ങളിൽ നിന്നും അക്രമണം നേരിടേണ്ടി വരുന്നുവെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാർഥിയായ ശേഷം നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞത്

സ്ഥാനാർഥി പ്രഖ്യാപനത്തോടെ വിബിത മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളിലെ ആക്രമണവും വ്യക്തിഹത്യയും പരിധിവിട്ടെന്നാണ് വിബിതയുടെ പരാതി.

എനിക്കൊരു കുടുംബമുണ്ട്. ഭർത്താവും മക്കളുമുണ്ട്. അത് ഇത്തരം മോശപ്പെട്ട കമന്റുകൾ ഇടുന്നവർ മനസ്സിലാക്കണം. ആരെയും മോശമായി പ്രതിപാദിക്കുന്ന ആളല്ല. എന്റെ ശരീരവുമായി രൂപസാദൃശ്യമുള്ള സ്ത്രീയുടെ വീഡിയോ വരെ എന്റെ പേരിൽ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ.”- വിബിത ബാബു അഭ്യർത്ഥിച്ചു.‌

വ്യാജവാർത്തകൾ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു. എതിർ സ്ഥാനാർഥിയുടെ വിജയത്തിൽ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകൾ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു.

Related Articles

Back to top button