IndiaLatest

ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട

“Manju”

ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പുതിയ മാറ്റങ്ങളുമായി ഐആര്‍ഡിഎഐ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ മുന്‍കൂര്‍ അനുമതി തേടാതെ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് അനുവാദം നല്‍കിയത്.

വ്യക്തിപരമായ സമ്പാദ്യം, പെന്‍ഷന്‍, ആന്വിറ്റി എന്നീ വിഭാഗങ്ങളിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഇളവ് ബാധകമല്ല. എന്നാല്‍, ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ഇല്ലാതെ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് അനുവാദം ഉണ്ട്. നേരത്തെ എല്ലാ തരം ഇന്‍ഷുറന്‍സ് പദ്ധതികളും പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഐആര്‍ഡിഎഐയുടെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു.

Related Articles

Back to top button