KeralaLatest

ജയ് ശ്രീറാം വിളിക്കുന്നത് വലിയ പാതകമല്ല-വി. മുരളീധരന്‍

“Manju”

കൊച്ചി: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സുകള്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ രംഗത്ത്. വിജയാഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സ് ഉയര്‍ത്തിയത് വലിയ പാതകമല്ല. ജാതി-മത വ്യത്യാസലമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമന്‍. ഇത് മതവിദ്വേഷമുണ്ടാക്കാനാണെന്നു പ്രചരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ അതിനു ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി രാജ്യത്ത് കുറ്റകരമാണെന്ന് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു.

 

Related Articles

Back to top button