KeralaLatest

അല്‍ഹിബാ കണ്ണാശുപത്രിയുമായി ചേര്‍ന്ന് ശാന്തിഗിരിയില്‍ നാളെ സൗജന്യ നേത്രക്യാമ്പ്

“Manju”

പോത്തന്‍കോട് : മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരി വാർഡ് കഴക്കൂട്ടം അൽഹിബാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിര രോഗ നിർണയവും ബുധനാഴ്ച നടക്കും. രാവിലെ 9.30 ന് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 10.00 മണി മുതൽ 1.30 മണി വരെ ശാന്തിഗിരി കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്‍ . ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയമാകുന്നവരില്‍ മരുന്ന് ആവശ്യമുള്ളവർക്ക് സൗജന്യമായി മരുന്ന് ലഭിക്കുന്നതാണ് കൂടാതെ കണ്ണട ആവശ്യമുള്ളവക്ക് ക്യാമ്പിൽ തന്നെ കണ്ണട സെലക്ട് ചെയ്ത് കുറഞ്ഞവിലയില്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. തിമിരം കണ്ടെത്തുന്ന നിർധനരായ രോഗികൾക്ക് ചികിൽസാ കാർഡിന്റെ സഹായത്തോടെ ശസ്ത്രക്രിയ തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

Related Articles

Back to top button