KeralaLatest

പാഴ്സലുകള്‍ക്ക് മുന്‍ഗണന,​ ഇരുന്ന് കഴിക്കാന്‍ ആളില്ലാതെ ഹോട്ടലുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായെങ്കിലും നഗരത്തിലെ മിക്ക ഹോട്ടലുകളിലും ഉപഭോക്താക്കളെത്തിയില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ പാഴ്സല്‍ സര്‍വീസ് കാര്യമായി നടന്നെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബുദ്ധുമുട്ടുള്ള നഗരത്തിലെ 50 ശതമാനം ഹോട്ടലുകളിലും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാഴ്സല്‍ വിതരണം തുടരുകയായിരുന്നു. ഒരു ടേബിളില്‍ രണ്ടുപേരെ മാത്രമാണ് അനുവദിച്ചത്. ചായയോ മുമ്പുണ്ടായിരുന്ന പോലെ കുടിവെള്ളമോ നല്‍കിയില്ല. പകരം കുപ്പിവെള്ളം വാങ്ങാമെന്ന് കഴിക്കാനെത്തിയവരോട് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ഇത്തരത്തിലാണ് കച്ചവടം മുന്നോട്ട് പോകുന്നതെങ്കില്‍ പാഴ്സല്‍ മാത്രമായി ചുരുക്കേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ആറടി അകലം പാലിക്കണം, ഓരോ ആള്‍ എഴുന്നേല്‍ക്കുമ്പോഴും ഇരിപ്പിടം അണുവിമുക്തമാക്കണം, പോകാനും വരാനും പ്രത്യേക വാതിലുകള്‍ വേണം എന്നീ നിബന്ധനകള്‍ ചെറുകിട ഹോട്ടലുടമകള്‍ക്ക് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കിയതോടെ ഇരുന്ന് കഴിക്കാന്‍ അവസരമൊരുക്കിയിരുന്ന ഹോട്ടലുകളും പാഴ്സല്‍ വിതരണം മാത്രമാക്കി. നിര്‍ദ്ദേശങ്ങളില്‍ ഇളവു വരുത്തിയില്ലെങ്കില്‍ ചെറുകിട ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം മാത്രമായി തുടരേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
” സര്‍ക്കാര്‍ നി‌ര്‍ദ്ദേശിച്ച മാനദണ്ഡങ്ങല്‍ പാലിച്ച്‌ നഗരത്തിലെ 50 ശതമാനത്തോളം ഹോട്ടലുകളില്‍ മാത്രമേ ഇരുന്ന് കഴിക്കാന്‍ അവസരമൊരുക്കിയുള്ളൂ. മറ്റുള്ളവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിനാല്‍ അവയില്‍ പാഴ്സല്‍ വിതരണം തുടരും. ഹോട്ടല്‍ ഉടമകളോട് എല്ലാ സുരക്ഷയും പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button