Uncategorized

രാജ്യത്തെ ടൂറിസം മേഖലകള്‍ വികസിപ്പിക്കണം

“Manju”

രാജ്യത്തെ 50 ടൂറിസം മേഖലകള്‍ വികസിപ്പിക്കണം

ന്യൂഡല്‍ഹി : രാജ്യത്തെ ടൂറിസം വികസിപ്പിച്ചെടുക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ദീര്‍ഘകാല ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ടൂറിസത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഇത് കാലങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഡവലിപ്പിംഗ് ടൂറിസം മിഷന്‍എന്ന വിഷയവുമായി ബന്ധപ്പെട്ട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.

വിനോദ സഞ്ചാരം സാമ്പത്തിക ഭദ്രതയുള്ളവരില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താത്ത സ്ഥലങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുമെന്നും കൂടുതല്‍ പ്രമോഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പിന്നാലെ ഡിജിറ്റല്‍ കണക്ടിവിറ്റി, ഹോട്ടല്‍, ആശുപത്രി എന്നീ സൗകര്യങ്ങളും വികസിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് 50 സ്ഥലങ്ങളെങ്കിലും ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കാനാണ് നീക്കമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2023-ലെ കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖല വികസിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയത്തിന് 2,400 കോടി രൂപ അനുവദിച്ചിരുന്നു. ഇതിലൂടെ വിനോദസഞ്ചാരികള്‍ക്കായി ഒരു ഇന്‍ഫര്‍മേഷന്‍ ഡ്രൈവ് ആപ്പ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ അതിര്‍ത്തി ഗ്രാമങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു.

Related Articles

Back to top button