Uncategorized

ചാറ്റ്ജിപിടി നിര്‍മിച്ചതില്‍ ഇപ്പോള്‍ ഭയക്കുന്നു’, തുറന്നുപറഞ്ഞ് സാം ആള്‍ട്ട്‌മാന്‍.

“Manju”

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായിക്കഴിഞ്ഞ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആണ് ചാറ്റ് ജിപിടി.
ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമല്ല ഏറ്റവും ബുദ്ധിമുട്ടുള്ള ചില മത്സര പരീക്ഷകളില്‍ പോലും ചാറ്റ് ജിപിടി വിജയിച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ പുതിയ തലമുറയെ പുറത്തിറക്കാന്‍ മെെക്രോസോഫ്റ്റ് ഒരുങ്ങുകയാണെന്ന പ്രഖ്യാപനവും അടുത്തിടെ ഉണ്ടായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ വീഡിയോ ഉള്‍പ്പെടെയുള്ള ചാറ്റ്ജിപിടിയാണ് ഇവര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഓപ്പണ്‍ എ ഐയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് മെെക്രാേസോഫ്റ്റ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. എന്നാലിപ്പോള്‍ ചാറ്റ്ജിപിടി സൃഷ്ടിച്ചതില്‍ താനിപ്പോള്‍ ഭയക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൃഷ്ടാവായ സാം ആള്‍ട്ട്‌മാന്‍. ചാറ്റ്ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പണ്‍ എ ഐയുടെ സ്ഥാപകനാണ് ആള്‍ട്ട്‌മാന്‍. എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമൂഹത്തെ പുനര്‍നിര്‍മിക്കും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ചാറ്റ്ജിപിടിയ്ക്ക് മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ക്ക് പകരമാകാന്‍ സാധിച്ചേക്കും. എന്നിരുന്നാലും മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് എ ഐ. ചാറ്റ്ജിപിടി മനുഷ്യന് പകരമായാലും മനുഷ്യന്റെ സര്‍ഗാത്മകത പരിധിയില്ലാത്തതായതിനാല്‍ നമ്മള്‍ പുതിയ ജോലികള്‍ കണ്ടെത്തും.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എ ഐ ഉപയോഗിക്കാനുള്ള സാദ്ധ്യതയില്‍ ആശങ്കയുണ്ട്. ഇവയ്ക്ക് കമ്ബ്യൂട്ടര്‍ കോഡുകള്‍ എഴുതാന്‍ സാധിക്കുമെന്നതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇടയുണ്ട്. എ ഐ മനുഷ്യന്റെ നിയന്ത്രണത്തിലാണെങ്കിലും എത്തരത്തിലുള്ള മനുഷ്യരാണ് അത് നിയന്ത്രിക്കുന്നത് എന്നതില്‍ ഉറപ്പ് നല്‍കാനാകില്ല. നമ്മള്‍ നല്‍കുന്ന സുരക്ഷാപരിധികള്‍ അനുസരിക്കാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും’- സാം ആള്‍ട്ട്‌മാന്‍ പറയുന്നു.

Related Articles

Back to top button