KannurKeralaLatest

വഴിയോര കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പേരാവൂർ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ഭീഷണിയായ വഴിയോര കച്ചവടത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതി ,വ്യാപാരി വ്യവസായി ഹസൻ കോയ വിഭാഗവും ചേർന്ന് പേരാവൂർ പോലിസിനും പഞ്ചായത്തിനും പരാതി നല്കി.

ലോക് ഡൗൺ നിയന്ത്രണത്തിനിടയിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് നിലവിൽ കടകൾ തുറക്കാൻ അനുമതിയുള്ളത്.പ്രതിസന്ധിയിലായ കച്ചവടക്കാർ വഴിയോര കച്ചവടക്കാരെക്കൊണ്ട് പൊറുതിമുട്ടുകയാണ്.

യാതൊരു സുരക്ഷയും പാലിക്കാതെ മറ്റിടങ്ങളിൽ നിന്ന് വന്ന് ഫുട്പാത്ത് കച്ചവടം ചെയ്യുന്നവരെ അധികൃതർ അവഗണിക്കുന്നത് കോവിഡ് പ്രതിരോധത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഫുട്പാത്ത് കച്ചവടക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്തി നോടും പോലീസിനോടും ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് പഞ്ചായത്തും പോലീസും പറഞ്ഞതായി സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.

 

Related Articles

Back to top button