IndiaLatest

വീടിന്റെ തറയില്‍ നിന്ന് രക്തപ്രവാഹം; അത്ഭുത പ്രതിഭാസം കാണാന്‍ നാട്ടുകാര്‍

“Manju”

പത്തനംതിട്ട : പത്തനംതിട്ടയില്‍ വീടിന്റെ തറയില്‍ നിന്നും രക്തം വരുന്നതായി കണ്ടെത്തി. അത്ഭുത പ്രതിഭാസമായാണ് ഇതിനെ കണക്കാക്കുന്നത് എന്നാണ് കുടുംബം പറയുന്നത്. ഇത്രയും കാലം ഇത്തരത്തിലുള്ള അസ്വാഭാവികതകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വൈകീട്ട് നോക്കിയപ്പോള്‍ തറയില്‍ നിന്നും രക്തം വരുന്നതായി കാണപ്പെട്ടു. രക്തം മുകളിലേക്ക് ചീറ്റി ഒഴുകുകയാണ് ചെയ്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
രക്തം വരാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം അത് തുടച്ചുകളയുകയാണ് ചെയ്തത്. വീണ്ടും നിലത്ത് രക്തം കണ്ടെത്തി. തുടര്‍ന്നാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. ഇത് അറിഞ്ഞതോടെ അത്ഭുത പ്രതിഭാസം കാണാന്‍ നാട്ടുകാരും തടിച്ച്‌ കൂടി. പോലീസ് എത്തി പ്രാഥമിക അന്വേഷം നടത്തി. തുടര്‍ന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്ബിള്‍ ശേഖരിച്ചു.

Related Articles

Back to top button