IndiaLatest

ബഗാനെ വീഴ്ത്താന്‍ ഈസ്റ്റ് ബംഗാള്‍

“Manju”

ഇന്ന് ഐ എസ് എല്ലില്‍ കൊല്‍ക്കത്തന്‍ ഡാര്‍ബി നടക്കും. 381ആമത് കൊല്‍ക്കത്തന്‍ ഡാര്‍ബി ആകും ഇത്. ഗോവയിലെ മര്‍ഗോവിലുള്ള പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്‌. ഈ സീസണില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ ആവാത്ത എടികെ മോഹന്‍ ബഗാന്‍ അവസാന സ്ഥാനത്തുള്ള എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും.

തങ്ങളുടെ അവസാന മത്സരത്തില്‍ ഒഡീഷ എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയുമായാണ് മോഹന്‍ ബഗാന്‍ വരുന്നത്. ഈസ്റ്റ് ബംഗാള്‍ ആകട്ടെ ഹൈദരാബാദ് എഫ്‌സിയില്‍ നിന്ന് 0-4ന്റെ വലിയ പരാജയം അവസാന മത്സരത്തില്‍ ഏറ്റുവാങ്ങിയിരുന്നു. ജുവാന്‍ ഫെറാന്‍ഡോ എടികെ മോഹന്‍ ബഗാന്‍ പരിശീലകനായ ശേഷം ബഗാന്‍ തോല്‍വി അറിഞ്ഞിട്ടിഅ. ഐ‌എസ്‌എല്ലില്‍ എ‌ടി‌കെ മോഹന്‍ ബഗാന്‍ ഇതുവരെ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിട്ടും ഇല്ല. ഐ എസ് എല്ലില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം മോഹന്‍ ബഗാനായിരുന്നു‌. 10 കളികളില്‍ നാല് വിജയങ്ങളും നാല് സമനിലകളും രണ്ട് തോല്‍വികളും നേടി 16 പോയിന്റുമായി ബഗാന്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Related Articles

Back to top button