IndiaLatest

പോൻസി അഴിമതി : മുൻ കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ടു​ കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റോഷന്‍ ബേഗ്​ അറസ്റ്റില്‍ ആയിരിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക്​ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടിരിക്കുകയാണ്.വ്യക്തമായ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ റോഡന്‍ ബേഗിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സി.ബി.ഐ അറിയിക്കുകയുണ്ടായി.

റോഷന്‍ ബേഗിനെ എം.എല്‍.എ സ്​ഥാനത്തുനിന്ന്​ അയോഗ്യനാക്കിയിരുന്നു. 2019 ജൂണില്‍ കോണ്‍ഗ്രസ്​ റോഷനെ സസ്​പെന്‍ഡ്​ ചെയ്യുകയും ചെയ്​തിരുന്നു. നിക്ഷേപകര്‍ക്ക്​ വന്‍ ലാഭം വാഗ്​ദാനം ചെയ്​ത്​ കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തുവെന്നതാണ്​ കേസ്​ ചുമത്തിയിരിക്കുന്നത്.
ബംഗളൂരു ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എം.എ ഗ്രൂപ്പ്​ പോണ്‍സി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തതിലായിരുന്നു സി.ബി.ഐ അന്വേഷണം നടക്കുന്നത്.

Related Articles

Back to top button