KeralaLatest

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റാല്‍ ഒരു ലക്ഷം വരെ പിഴ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വിഷമോ രാസവസ്തുക്കളോ പുരട്ടിയ, ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റാല്‍ 10,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യതവണ പിടിച്ചാല്‍ പതിനായിരം രൂപയും, രണ്ടാമതും പിടിച്ചാല്‍ 25,000രൂപയും ,മൂന്നാമതോ അതില്‍ കൂടുതലോ തവണ പിടിച്ചാല്‍ ഒരു ലക്ഷവുമാണ് പിഴ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വാദം കേള്‍ക്കും. ജില്ലാ കളക്ടര്‍ അപ്പീല്‍ അധികാരിയാണ്.

രാസവസ്തുക്കള്‍ മത്സ്യത്തില്‍ പുരട്ടാന്‍ ഒത്താശ ചെയ്യുന്ന ഐസ് പ്ലാന്റുകള്‍, ചില്‍ഡ് സ്റ്റോറേജുകള്‍ അടക്കമുള്ളവയുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കി. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതു മുതല്‍ 90 ദിവസത്തിനകം ലൈസന്‍സെടുക്കണം.

Related Articles

Back to top button