Latest

സപ്തതിയുടെ നിറവിൽ അലക്സാണ്ടർ ജേക്കബ്

“Manju”

ആര്‍. ഗുരുദാസ്

കേരള പോലീസ് സേനയ്ക്ക് എന്നും അഭിമാനമായ അലക്സാണ്ടർ ജേക്കബ് ഐ പി എസ്. ഔദ്യോഗിക ജീവിതത്തിൽ സദാ കർമ്മനീരതനായിരുന്ന അദ്ദേഹം ഇന്ന് സപ്തതിയുടെ നിറവിലാണ്.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തുമ്പമണിൽ ജനനം. സ്കൂൾ അധ്യാപകരായിരുന്നു മാതാപിതാക്കൾ

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജിലും നിന്ന് പ്രീഡിഗ്രിയും മാർ ഇവാനിയോസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും പൂർത്തിയാക്കി ഇംഗ്ലീഷ്, ഹിസ്റ്ററി, രാഷ്ട്രീയം, സോഷ്യോളജിയിലും മാസ്റ്റേഴ്സ് ഡിഗ്രി തലത്തിൽ പഠനം നടത്തി. കർമ്മമേഖലയിൽ നവീനാശയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച അദ്ദേഹം കുറഞ്ഞ ചെലവിൽ പോലീസ് സംവിധാനത്തെ പരിപാലിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ (low cost policing) എന്ന വിഷയത്തിൽ എം.ഫിലും നേടിയിട്ടൂണ്ട്.

കോട്ടയത്തും കണ്ണൂരിലും പോലീസ് സൂപ്രണ്ടായും 1990 ൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു. 1992-1995 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ പോലീസ് പരിശീലന കോളേജിലെ പ്രിൻസിപ്പലായിരുന്നു.

തുടർന്ന് കേരള വനിതാ കമ്മീഷൻ ഡയറക്ടറായും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സെക്രട്ടറിയായും ചുമതലയേറ്റു. 2000 മെയ് മാസത്തിൽ കേരള പോലീസ് അക്കാദമിയുടെ ജോയിന്റ് ഡയറക്ടർ, 2001 ൽ കേരള സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ട്രെയിനിംഗ്), എക്സ് ഒഫീഷ്യോ ജോയിന്റ് ഡയറക്ടർ, 2006 ൽ കേരള പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടൂണ്ട്.

കേരള പോലീസിലെ ഡയറക്ടർ ജനറലായി ജയിൽ ഡിസ്ട്രിക്ട് സെക്ഷന്റെ ചുമതലയിലും പിന്നീട് കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഫോർ പോലീസ് സയൻസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ നോഡൽ ഓഫീസറാണ് (NUPSAS).

2004 ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ ‘പോലീസ് മെഡൽ’ നൽകി ആദരിക്കപ്പെട്ട അലക്സാണ്ടർ ജേക്കബ് ഐ പി എസ് ഈ കോവിഡ് കാലത്തും സജീവമായി രംഗത്തുണ്ട്.

Related Articles

Back to top button