KeralaKollamLatest

ആര്യങ്കാവ് വനപാതയിലെ കൂറ്റന്‍ പാറ ഉരുണ്ടിറങ്ങി; വലിയ അപകടം ഒഴിവായി

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ- മാമ്പഴത്തറ വനപാതയില്‍ കൂറ്റന്‍പാറ ഉരുണ്ടിറങ്ങി ഗതാഗതം മുടങ്ങി. കാലവര്‍ഷത്തെ തുടര്‍ന്ന് പെയ്ത കനത്ത മഴയില്‍ മാവ് വളവിലായിരുന്നു സംഭവം. പാതയോരത്തെ വനത്തിലെ ഉയര്‍ന്ന പ്രദേശത്തിരുന്ന കൂറ്റന്‍ പാറയാണ് ഉരുണ്ട് റോഡില്‍ എത്തിയത്. നാട്ടുകാര്‍ ജെ.സി.ബി ഉപയോഗിച്ച്‌ പാറ പാതയോരത്തേക്ക് മാറ്റി ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു.

വനം വകുപ്പ് പാറ പൊട്ടിച്ച്‌ നീക്കിയാലെ ഗതാഗതം പൂര്‍വ സ്ഥിതിലാകൂ. പുനലൂരില്‍ നിന്ന് കഴുതുരുട്ടി, നെടുംമ്പാറ വഴി മാമ്പഴത്തറയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റോഡിലാണ് പാറ കിടക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബസ് സര്‍വീസ് താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെങ്കിലും, ലോറി, ജീപ്പ്, വാന്‍, ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ പാതയിലൂടെ കടന്നുപോകുന്നുണ്ട്.

Related Articles

Back to top button