KeralaLatest

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലേയ്ക്ക്

“Manju”

johnny-nellore-returns-to-kerala-congress-m-the-announcement-is-today | ജോണി  നെല്ലൂര്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലേയ്ക്ക് ; പ്രഖ്യാപനം ഇന്ന് |  Mangalam

കോട്ടയം: ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച്‌ ജോണി നെല്ലൂർ ജോസ് കെ മാണിയുമായി ധാരണയിലെത്തി.

നേരത്തെ നാഷണല്‍ പ്രോഗ്രസീവ്‌ പാർട്ടി എന്ന കർഷകമുന്നണിയുടെ ഭാഗമായിരുന്നു ജോണി നെല്ലൂർ. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

കേരള കോണ്‍ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂർ നിയമസഭയിലെത്തുന്നത്. കേരള കോണ്‍ഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് ടി എം ജേക്കബ് പാർട്ടി രൂപീകരിച്ചപ്പോള്‍ 1996, 2001 കാലങ്ങളില്‍ എംഎല്‍എയും ചെയർമാനുമായി.

Related Articles

Back to top button