KeralaLatest

എം.എസ്.എം.ഇ വായ്പാ വിതരണം ₹12,201 കോടി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആത്‌മനിര്‍ഭര്‍ പാക്കേജില്‍ പ്രഖ്യാപിച്ച പ്രത്യേക എം.എസ്.എം.ഇ വായ്‌പാ പദ്ധതി പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ ജൂണ്‍ ഒമ്പതുവരെ വിതരണം ചെയ്‌തത് 12,200.65 കോടി രൂപ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമില്‍ (ഇ.സി.എല്‍.ജി.എസ്) മൊത്തം മൂന്നുലക്ഷം കോടി രൂപയുടെ വായ്പാപദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. മൊത്തം 24,260 കോടി രൂപയുടെ വായ്പയ്ക്ക് ബാങ്കുകള്‍ അനുമതി നല്‍കിയിട്ടുണ്ട്.

100 ശതമാനം സര്‍ക്കാര്‍ ഗ്യാരന്റിയോട് കൂടിയ വായ്‌പകളാണ് ഇവ. നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എന്‍.സി.ജി.ടി.സി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എം.എസ്.എം.ഇകള്‍ക്കും മുദ്രാ വായ്‌പകള്‍ നേടിയവര്‍ക്കും പദ്ധതിയുടെ പ്രയോജനം നേടാം. ഒരു ബാങ്കിലോ/ധനകാര്യ സ്ഥാപനത്തിലോ അല്ലെങ്കില്‍ വിവിധ ബാങ്കുകളിലോ/ധനകാര്യ സ്ഥാപനങ്ങളിലോ ആയി നിലവില്‍ പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവര്‍ക്കും 100 കോടി രൂപവരെ വിറ്റുവരവ് ഉള്ളവര്‍ക്കുമാണ് വായ്‌പ നേടാന്‍ അര്‍‌ഹത. ആകെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് പദ്ധതിയിലൂടെ ലഭിക്കുക. ഈവര്‍ഷം ഫെബ്രുവരി 29 വരെയുള്ള കണക്കുപ്രകാരം നിലവിലെ വായ്‌പകള്‍ കിട്ടാക്കടമല്ലാത്തവര്‍ക്ക് മാത്രമേ ആത്‌മനിര്‍ഭര്‍ വായ്‌പ ലഭിക്കൂ. മുതല്‍തിരിച്ചടയ്ക്കാന്‍ 12മാസത്തെ മോറട്ടോറിയം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ഇക്കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കും.

തമിഴ്‌നാട്ടിലെ എം.എസ്.എം.ഇ യൂണിറ്റുകളാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തുകയുടെ വായ്‌പാനുമതി ഇതുവരെ നേടിയത്. 2,637 കോടി രൂപ. ഇതില്‍ അനുവദിച്ചത് 1,727 കോടി രൂപ. രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. അനുവദിച്ചത് 2,547 കോടി രൂപ. വിതരണം ചെയ്‌തത് 1,225 കോടി രൂപ.
എം.എസ്.എം.ഇ വായ്‌പാ പദ്ധതിയില്‍ ഏറ്റവുമധികം തുക ഇതുവരെ അനുവദിച്ചത് എസ്.ബി.ഐയാണ്; 13,363 കോടി രൂപ. വിതരണം ചെയ്‌തത് 7,517 കോടി രൂപ. ബാങ്ക് ഒഫ് ബറോഡ 1,893 കോടി രൂപ അനുവദിച്ചു. വിതരണം ചെയ്‌തത് 526 കോടി രൂപ.

Related Articles

Back to top button