InternationalLatest

കിരീടം നേടിയെടുക്കാന്‍ യുവന്‍റസ് നാളെ ഇറങ്ങും

“Manju”

ശ്രീജ.എസ്

ഇറ്റാലിയന്‍ സീരി എയില്‍ നാളെ യുവന്‍റസ് vs സംപ്ഡോറിയ മല്‍സരം. കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മല്‍സരത്തില്‍ വിജയം നേടി ലീഗ് വിജയികള്‍ ആകുകയായിരിക്കും യുവന്‍റസിന്റെ ലക്ഷ്യം. നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന് യുവന്‍റസ് ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ വച്ച്‌ ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും.

പോയിന്‍റ് പട്ടികയില്‍ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്. ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം കണ്ടത് യുവനറ്റ്സ് ആയിരുന്നു. അന്നത്തെ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഹെഡര്‍ ഗോള്‍ ഇപ്പോഴും ഫുട്ബോള്‍ ലോകത്തിന് അതിശയമാണ്. ലീഗ് നേടുകയാണെങ്കില്‍ ഇറ്റാലിയന്‍ സീരി എ നേടിയ ഏറ്റവും പ്രായം കൂടിയ മാനേജര്‍ എന്ന റെക്കോര്‍ഡ് മോറിഷ്യോ സാരിക്ക് ലഭിച്ചേക്കും.

Related Articles

Back to top button