KeralaLatest

തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീപിടുത്തം

“Manju”

തിരുവനന്തപുരം: പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിലാണ് തീപിടുത്തമുണ്ടായത്. നിലവിൽ ആൾ അപകടം ഒന്നും തന്നെ ഇല്ല എന്നാണ് വിലയിരുത്തുന്നത്.
ഫാക്ടറിയുടെ പുറകുവശത്തെ നിന്നുമാണ് തീപിടുത്തമുണ്ടായത്, തീ ഇതുവരെയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ആറര മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്.

വൈകിട്ട് ആറരയോടെ വലിയ തീഗോളം കാണുകയായിരുന്നു. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അവർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. പരിസരത്തുള്ള വീടുകളിലെ ആൾക്കാരെ ഒഴിപ്പിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. സിറ്റി കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശാസ്തമംഗലം പേരൂർക്കട റോഡിലെ ഗതാഗതം പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. മേയറും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles

Back to top button