KeralaLatest

ഗർഭിണിയായ അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ടു ; ബൈക്ക് യാത്രക്കാരൻ പുഴയിലേക്കു ചാടി രക്ഷപെടുത്തി

“Manju”

കുട്ടമ്പുഴയിൽ ഗർഭിണിയായ അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്തിയത് യാദൃശ്ചികമായി ആ വഴി വന്ന
ബൈക്ക് യാത്രക്കാരനായ കുട്ടമ്പുഴ സ്വദേശി.

കുട്ടമ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ സ്വദേശിയായ സുമംഗറിന്റെ ഭാര്യ മിത്താലിയാണ് കുട്ടമ്പുഴ വലിയ പാലത്തിനുസമീപം ഒഴുക്കിൽ പെട്ടത്. ആറുമാസം ഗർഭിണിയായിരുന്ന ഇവർ പുഴയിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്.

ഈ സമയത്ത് യാദൃശ്ചികമായി പാലത്തിലൂടെ ബൈക്കിൽ വന്ന കുട്ടമ്പുഴ നൂറേക്കർ സ്വദേശി മാളിയേക്കൽ ബാബു ഒഴുക്കിൽപ്പെട്ട മിത്താലിയെ കണ്ടതോടുകൂടി ബൈക്ക് നിർത്തി പുഴയിലേക്ക് ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു.

Related Articles

Back to top button