ArticleInternationalLatest

ഇന്ന് അലോയിസ് അല്‍ഷൈമേഴ്സിന്‍റെ 156 ആം ജന്മദിനം

“Manju”

സൈക്യാട്രിസ്റ്റും ഫിസിഷ്യനുമായ അലോയിസ് അല്‍ഷൈമേഴ്സാണ് സ്മൃതിനാശത്തെ മറവിരോഗത്തെക്കുറിച്ച് വിശദമായി പഠിക്കുകയും സൂക്ഷ്മവിവരങ്ങള്‍ ലോകത്തെ അറിയിക്കുകയും ചെയ്തത്. പിന്നീട് സ്മൃതിനാശം സംഭവിക്കുന്നതിന് അള്‍ഷൈമേഴ്സ് രോഗം എന്നുവിളിക്കാന്‍ തുടങ്ങി. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് രോഗം. ഇതിന് മരുന്നുകള്‍ ഇന്നും ലഭ്യമല്ല. 1864 ജൂണ്‍ 14ന് ജര്‍മനിയിലായിരുന്നു അലോയിസിന്‍റെ ജനനം. ഇന്ന് അദ്ദേഹത്തിന്‍റെ 156 ആം ജന്മദിനമാണ്.

ലോകത്താകമാനം 2.43 കോടി അള്‍ഷൈമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്ക്. വര്‍ഷംതോറും 46 ലക്ഷം പേരെ രോഗം പിടികൂടുന്നുണ്ട്. 2025 ഓടെ ലോകത്തെ അള്‍ഷൈമേഴ്‌സ് രോഗബാധിതരുടെ എണ്ണം 3.4 കോടിയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഓർമശക്തി കുറഞ്ഞുവരുന്നതിനാണ് സ്മൃതിക്ഷയം എന്ന് പറയുന്നത്. പ്രായാധിക്യത്തിനനുസരിച്ചോ, മറ്റു പല കാരണങ്ങളാലോ താത്കാലികമായി ഒരു ഓർമക്കുറവു വരുന്നതിനെ സ്മൃതിക്ഷയമായി കണക്കാക്കാൻ പാടില്ല.ഓർമയിൽ വളരെയധികം കുറവ്, ക്രമേണയുള്ള നാശം കണ്ടെത്താൻ കഴിഞ്ഞാൽ മാത്രം അതിനെ സ്മൃതിക്ഷയമായി കണക്കാക്കാം.

പഠിച്ചിട്ടുള്ളതോ അനുഭവിച്ചിട്ടുള്ളതോ ആയ കാര്യങ്ങൾ വീണ്ടും ആഗ്രഹ പ്രകാരമോ മറ്റേതെങ്കിലും പ്രേരണയാലോ മനസ്സിൽ എത്തുന്നതിനാണ് സ്മൃതി എന്നു പറയുന്നത്.ഓർമശക്തി കുറഞ്ഞുവരുന്നതിനാണ് സ്മൃതിക്ഷയം എന്ന് പറയുന്നത്. പ്രായാധിക്യത്തിനനുസരിച്ചോ, മറ്റു പല കാരണങ്ങളാലോ താത്കാലികമായി ഒരു ഓർമക്കുറവു വരുന്നതിനെ സ്മൃതിക്ഷയമായി കണക്കാക്കാൻപാടില്ല.

ഓർമ്മ പ്രധാനമായും രണ്ടു തരമുണ്ട്. ഹ്രസ്വ നേരത്തേക്കുള്ള ഓർമ്മയും, ദീർഘകാലാനുബന്ധിയായ ഓർമ്മയും. ഫോൺ ചെയ്യാൻ തൽകാലത്തേക്ക് ഓർത്തുവയ്ക്കുന്ന ഒരു നമ്പരോ ഉടനെ വാങ്ങിയ ഒരു സാധനത്തിൻ്റെ വിലയോ നാം അൽപനേരത്തേക്ക് ഓർത്തുവയ്ക്കുന്നത് ഹ്രസ്വകാലാനുബന്ധിയാണ്.

എന്നാൽ ദീർഘ സ്മൃതികളാകട്ടെ മനസ്സിൽ ശക്തമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ്.മിക്കവാറും ഈ ഓർമ്മകൾ നമുക്കുപ്രധാനപ്പെട്ടവയായിരിക്കും. ഉദാഹരണമായി നമുടെകുടുംബത്തെ സംബന്ധിച്ചതോ സുഹൃത്തുക്കളെസംബന്ധിച്ചതോ ആയ കാര്യങ്ങൾ, തൊഴിൽപരമോ, പഠനപരമോ ആയ കാര്യങ്ങൾ, നമ്മുടെ മനസ്സിനെ ആഴത്തിൽസ്പർശിച്ചിട്ടുള്ള സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, ദിനങ്ങൾ ഇവയൊക്കെ നീണ്ടുനിൽക്കുന്ന ഓർമ്മകളാണ്.

മറവിരോഗമായ അള്‍ഷൈമേഴ്‌സ് ബാധിച്ചു വലയുന്നവര്‍ക്ക് ആശ്വാസം പകരുന്ന പുതിയ മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകനായ ഡോക്ടര്‍ മഹാവീര്‍ ഗൊലേച്ചയാണ് ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരക വര്‍ഗ ചെടികളുടെ ഫലത്തില്‍ നിന്ന് പുതിയ മരുന്ന് കണ്ടെത്തിയത്.

രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് ഇതുവരെയും അള്‍ഷൈമേഴ്‌സിന് ഉപയോഗിച്ചിരുന്നതെന്നും അടിസ്ഥാനരോഗകാരണത്തെത്തന്നെ ചികിത്സിക്കാന്‍ പുതിയ മരുന്നായ ‘നാരിങ്ഗിന്’ ശേഷിയുണ്ടെന്നും ഡോക്ടര്‍ മഹാവീര്‍ അവകാശപ്പെട്ടു. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗികള്‍ക്കു മെച്ചപ്പെട്ട ജീവിതം നയിക്കാനും പുതിയമരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button