IndiaKeralaLatest

ഉത്തര്‍പ്രദേശില്‍ ബ്ലാക്, വൈറ്റ്, യെലോ ഫംഗസുകള്‍ ബാധിച്ച രോഗി മരിച്ചു

“Manju”

ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബ്ലാക്, വൈറ്റ്, യെലോ ഫംഗസുകള്‍ ബാധിച്ച അഭിഭാഷകനായ കോവിഡ് രോഗി മരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കുന്‍വര്‍ സിങ് (59) ടോക്‌സീമിയ മൂലമാണ് മരിച്ചതെന്ന് കുന്‍വര്‍ സിങ്ങിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.
കോവിഡ് രോഗലക്ഷണങ്ങളുമായാണ് ഗാസിയാബാദിലെ സഞ്ജയ് നഗറില്‍ നിന്നുള്ള കുന്‍വര്‍ സിങ് തന്നെ സമീപിച്ചതെന്ന് ഡോ. ബി പി ത്യാഗി വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് ഫംഗസ് ബാധകളും സ്ഥിരീകരിക്കുകയായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു.
കുന്‍വര്‍ സിങ്ങിനു പുറമേ മറ്റൊരു രോഗിയും യെലോ ഫംഗസ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഇയാളുടെ തലച്ചോറിലാണ് ഫംഗസ് ബാധ കണ്ടത്തിയത്. ഇയാള്‍ക്കും ടോക്‌സീമിയ ഉണ്ടെങ്കിലും കുന്‍വര്‍ സിങ്ങിനെ അപേക്ഷിച്ച്‌ ഗുരുതരമല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
[ടോക്‌സീമിയ- ബാക്ടീരിയ അണുബാധയിലൂടെയുടെയുള്ള ടോക്‌സിനുകളാല്‍ രക്തം വിഷമയമാകുന്ന അവസ്ഥ]

Related Articles

Back to top button