KeralaLatest

ഓൺ ലൈൻ പഠന സൗകര്യമൊരുക്കി വാട്ട്സ് അപ്പ് കൂട്ടായ്മ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

തലശ്ശേരി: മാറിയ സാഹചര്യത്തിൽ ഓൺലൈൻ പഠനപ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായഹസ്തവുമായി വാട്ട്സ് അപ്പ് കൂട്ടായ്മ. സൈദാർ പള്ളി ഗെയ്സ് വാട്ട്സ് അപ്പ് കൂട്ടായ്മയാണ് സമൂഹത്തിന് മാതൃകയായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ലോക് ഡൗൺ കാലയളവിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി സമൂഹത്തിൽ നിറഞ്ഞ് നിന്ന ഒരു കൂട്ടായ്മയായിരുന്നു സൈദാർ പള്ളി ഗെയ്സ്. അൽ മദ്രസ്സത്തുൽ മുബാറക്ക എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ടി വി നൽകിയത്. വാട്ട്സ് അപ്പ് കൂട്ടായ്മ പ്രവർത്തകരായ സി.എച്ച് അസ്കർ അൽമാസ് , മഹറൂഫ് മാണിയാട്ട് , സജീർ കൂവേരി , സി ടി പി ഷാനിദ് എന്നിവരിൽ നിന്നു പി ടി എ പ്രസിഡൻ്റ് തഫ്‌ലീം മാണിയാട്ട് ഡിജിറ്റൽ ടി വി ഏറ്റുവാങ്ങി.

 

Related Articles

Back to top button