InternationalLatest

റൂബന്‍ നെവസ് ക്ലബില്‍ തന്നെ തുടരും; ബ്രൂണോ ലാഹെ

“Manju”

വോള്‍വ്സിന്റെ മധ്യനിര താരം റൂബന്‍ നെവസിനെ ക്ലബില്‍ നിര്‍ത്താന്‍ വേണ്ടത് എല്ലാം ക്ലബ് ചെയ്യുന്നുണ്ട് എന്ന് വോള്‍വ്സ് പരിശീലകന്‍ ബ്രൂണോ ലാഹെ.റൂബന്‍ നെവസിനായി യൂറോപ്പിലെ പല വലിയ ക്ലബുകളും രംഗത്ത് ഉണ്ട്. താരം ഇതുവരെ പുതിയ കരാര്‍ ഒപ്പുവെച്ചിട്ടുമില്ല. എന്നാല്‍ നെവസ് ക്ലബിനൊപ്പം ഉണ്ട് എന്നതില്‍ താന്‍ വളരെ സന്തോഷവാന്‍ ആണ് എന്ന് പരിശീലകന്‍ പറയുന്നു. നെവസിന് പുതിയ കരാര്‍ നല്‍കും എന്നും അതിനായി ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുക ആണെന്നും ലാഹെ പറഞ്ഞു. നെവസിനെ നിലനിര്‍ത്താന്‍ ആയി ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. അത് നമ്മള്‍ കാണുന്നു. നെവസിനെ ഇവിടെ നിലനിര്‍ത്തി കൊണ്ട് സീസണ്‍ തുടങ്ങാന്‍ ഞങ്ങളെ കൊണ്ട് ആവുന്നത് ഒക്കെ നമ്മള്‍ ചെയ്യും എന്ന് വോള്‍വസ് കോച്ച്‌ പറയുന്നു. ഓഗസ്റ്റില്‍ താരം ക്ലബ് വിടുമോ എന്ന ഭീതിയിലാണ് വോള്‍വസ് ഇപ്പോള്‍.

 

Related Articles

Back to top button