LatestThiruvananthapuram

ഗായത്രിയുടെ മൃതദേഹം സംസ്കരിച്ചു

“Manju”

കാട്ടാക്കട: തലസ്ഥാനത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കാട്ടാക്കട വീരണകാവ് അരുവിക്കുഴി ഏഴാമൂഴി മഹിതയില്‍ ഗായത്രിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചക്ക് ഒന്നോടെ വീട്ടുവളപ്പില്‍ വീട്ടിനോട് ചേര്‍ന്ന് സംസ്കരിച്ചു. ഗായത്രിയെ അവസാനമായി കാണാനായി സുഹൃത്തുക്കളും നാട്ടുകാരും രാവിലെ മുതല്‍തന്നെ കാത്തുനിന്നു. മൃതദേഹം എത്തിച്ചപ്പോള്‍ അമ്മയുടെയും സഹോദരിയുടെയും നിലവിളി കണ്ടുനിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ബന്ധുക്കളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് അമ്മയെയും സഹോദരിയെയും ശാന്തരാക്കിയത്.
ഒരു വര്‍ഷത്തോളമായി വീടിന് സമീപത്തെ ജിംനേഷ്യത്തില്‍ ജോലിനോക്കുന്ന ഗായത്രി നാട്ടുകാര്‍ക്കൊക്കെ പ്രിയങ്കരിയായിരുന്നു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്ന ഗായത്രിയുടെ മരണം സുഹൃത്തുക്കള്‍ക്കൊന്നും വിശ്വസിക്കാനാകുന്നില്ല.
കോവിഡിന്‍റെ രണ്ടാം തരംഗം വരെ തലസ്ഥാനത്തെ ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു. പിന്നീടാണ് പ്രവീണുമായുള്ള അടപ്പം മനസ്സിലാക്കി ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അതിനുശേഷമാണ് ജിംനേഷ്യത്തില്‍ ജോലിക്കുപോയത്. ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീടുവിട്ടിറങ്ങിയത്. അന്നുതന്നെ വൈകീട്ട് അഞ്ചോടെ പള്ളിക്ക് മുന്നില്‍നിന്ന് മിന്നുകെട്ടി ഫോട്ടോ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു. അതിനുശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചേതനയറ്റ ശരീരമാണ് കാണാനായത്.
ഗായത്രിയുടെ പിതാവ് മാരിയപ്പന്‍ 12 വര്‍ഷം മുമ്ബ് മരിച്ചു. തുടര്‍ന്ന് രണ്ട് പെണ്‍മക്കളെയും സുജാത ഹോട്ടലുകളിലും വീടുകളിലും ജോലി ചെയ്താണ് വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ഗായത്രിക്ക് ജീവിതവഴിയില്‍ കാലിടറുകയായിരുന്നു.

Related Articles

Back to top button