KeralaLatestThiruvananthapuram

കഴക്കൂട്ടത്ത് മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു

“Manju”

കഴക്കൂട്ടം:കഠിനംകുളം പുത്തൻത്തോപ്പ് പാലത്തിനു സമീപം മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. വെട്ടേറ്റ പുത്തൻതോപ്പ് ചിറക്കൽ സ്വദേശി ഷിയാസിനെ(35) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇയ്യാളെ വെട്ടിയ പുത്തൻതോപ്പ് ചിറക്കൽ സ്വദേശി ഷാജിയെ(37) കഠിനം കുളം പോലീസ് പിടി കൂടി. നേരത്തെ ഉണ്ടായ അടിപിടിയെ തുടർന്നുള്ള മുൻവൈരാഗ്യമാണ്‌ ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button