LatestThiruvananthapuram

സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍

“Manju”

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പിന്റെ സേവനങ്ങള്‍ എല്ലാം ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന വിതരണ സംവിധാനം ഇന്ന് വൈകുന്നേരം 4.30 ന് ബഹു. മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി ഉദ്‌ഘാടനം ചെയ്യുമെന്ന് ഫേസ്ബുക് കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

‘കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളില്‍ ഇരുന്നുതന്നെ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവില്‍ വ്യത്യസ്ത വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഓരോ വകുപ്പുകളുടെയും വെബ്‌സൈറ്റ് മുഖാന്തിരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘e-സേവനം’ എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനു ഐ ടി മിഷന്‍ രൂപം നല്‍കിയിട്ടുള്ളത്’, ആരോഗ്യമന്ത്രി പറഞ്ഞു.

‘കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റര്‍നെറ്റ് എന്റെ അവകാശം’ എന്നത് ‘e-സേവനം’ (www.services.kerala.gov.in) എന്ന ഏകീകൃത പോര്‍ട്ടല്‍ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചയാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ &നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ &പെന്‍ഷനേഴ്‌സ് , പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ 9 ആയി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്’, ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

Related Articles

Back to top button