KeralaLatest

സുമനസ്സുകളുടെകാരുണ്യം തേടി

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് കീഴ്തോന്നയ്ക്കൽ വില്ലേജാഫീസിനു സമീപം പാലോട്ടുകോണം മിച്ചഭൂമി കോളനിയിൽ വൃന്ദാവൻഹൗസിൽ പോളിയോ ബാധിച്ച് രണ്ടാം വയസ്സിൽ അരയ്ക്കു താഴെ തളർന്ന സുമംഗലാദേവി ഇപ്പോൾ പക്ഷാഘാതം ബാധിച്ച് പൂർണ്ണമായും ശയ്യാവലംബയാണ്, രോഗബാധിതനായ ഭർത്താവ് രാജേന്ദ്രനാണ് ഒപ്പമുള്ളത്. ഓർമ്മകുറവു ബാധിച്ച നിത്യരോഗികളായ രണ്ട് പേരും ആരാലും സഹായമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ,മെഡിക്കൽ കോളേജിലടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ഇരുവരും ഇപ്പോൾ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ് .പഞ്ചായത്തിന്റെ പെയിൻ & പാലിയേറ്റീവിന്റെ സേവനം മാത്രമാണ് ഇപ്പോ ലഭ്യമാകുന്നത്. ഇരുവർക്കും ആവശ്യമായ ചികിത്സയും ഭക്ഷണവും നൽകിയില്ലെങ്കിൽ വലിയൊരു ദുരന്തമായി മാറുമെന്നും സുമനസ്സുകളുടെ സഹായം ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അംഗം എം.ബാലമുരളി അഭ്യർത്ഥിച്ചു.

Related Articles

Back to top button