KeralaLatest

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളായി പ്രൊഫ. ഡോ. ഡി.കെ.സൗന്ദരരാജൻ ചുമതലയേറ്റു. മധുരൈ സ്വദേശിയാണ്. പാളയംകോട്ടൈ ഗവ.സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും 1986ൽ സിദ്ധ മെഡിസിനിൽ ബിരുദവും 2001 ൽ ബിരുദാനന്തരബിരുദവും നേടിയ ശേഷം അതേ കോളേജിൽ അധ്യാപകനായും പിന്നീട് വെസ്പ്രിൻസിപ്പാളായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 20 വർഷത്തെ ചികിത്സാപരിചയവും 16 വർഷത്തെ അദ്ധ്യാപന മികവും കൊണ്ട് സിദ്ധ സമൂഹത്തിൽ പ്രശസ്തനായ ഇദ്ധേഹം കുഴന്തൈ മരുത്വം (പീഡിയാട്രിക്സ് )പി.ജി. ഡിപ്പാർട്ട്മെന്റിന്റെ പ്രൊഫസറും മേധാവിയുമായാണ് സർക്കാർ സർവീസിൽ നിന്നും വിരമിച്ചത്.

ഇന്ന് (10/06/2023 ശനിയാഴ്ച) രാവിലെ 11.30 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ ദർശിച്ചതിനു ശേഷം സിദ്ധ കോളേജിന്റെ അഡ്മിമിനിസ്ട്രേഷൻ ബ്ലോക്കിലെത്തിയാണ് അദ്ധേഹം പ്രിൻസിപ്പാളായി ചുമതലയേറ്റത്. കോളേജ് മാനേജർ സർവാദരണീയ ജനനി ഡോ. നിശ്ചിത ജ്ഞാന തപസ്വിനി നിയമന ഉത്തരവ് പ്രിൻസിപ്പാളിനു നൽകി. ചടങ്ങിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ, മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗം എ.ജി.എം എസ്.വിജയൻ, പ്രൊഫസർമാരായ ഡോ.ജി.മോഹനാംബിഗൈ, ഷീജ.എൻ, മേകല.വി, പി.ആർ.ഒ വേണുഗോപാൽ.കെ.സി എന്നിവരും അധ്യാപകരും അനദ്ധ്യാപകരും ഹോസ്പിറ്റൽ ജീവനക്കാരും പങ്കെടുത്തു.

Related Articles

Back to top button