IndiaLatest

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

“Manju”

ഇന്ധന വിലയിൽ വീണ്ടും വർദ്ധന; പെട്രോൾ 90ലേക്ക്

ശ്രീജ.എസ്

രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധനവ്‌ . പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത് . കൊച്ചിയില്‍ ഇന്ന് പെട്രോളിന് വില 91.23 രൂപയാണ്. ഡീസലിനാകട്ടെ 85.72 രൂപയും. കഴിഞ്ഞ രണ്ട് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നില്ല. എന്നാല്‍ മുന്‍പുള്ള ദിവസങ്ങളിലും വില വര്‍ധനവ് തുടര്‍ന്നിരുന്നു. പാചക വാതകത്തിനും വില കൂട്ടുന്നുണ്ട്.

ആറ് രൂപയാണ് പെട്രോളിന് ഈ മാസം വര്‍ധിച്ചത്. ഡീസലിന് ആറ് രൂപ 12 പൈസയും ഈ മാസം കൂടി. 16 തവണയാണ് ഈ മാസം ഇന്ധന വില വര്‍ധിപ്പിച്ചത്. ഒന്‍പത് മാസത്തിനിടെ 22 രൂപയാണ് ഇന്ധന വിലയില്‍ ഉണ്ടായ ഉയര്‍ച്ച.

Related Articles

Back to top button