LatestThiruvananthapuram

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് 18ന് തുടക്കം

“Manju”

നവകേരളം സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് 18ന് കോഴിക്കോട് തുടക്കമാവും.

കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടില്‍ വിദ്യാർത്ഥികളുമായാണ് ആദ്യത്തെ കൂടിക്കാഴ്ച. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മുഖാമുഖം. 20ന് തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കണ്‍വെൻഷൻ സെന്ററില്‍ യുവജനങ്ങളുമായി രണ്ടാമത്തെ മുഖാമുഖം പരിപാടി നടക്കും.

വനിതകളുമായുള്ള കൂടിക്കാഴ്ച എറണാകുളം സിയാല്‍ കണ്‍വെൻഷൻ സെന്ററില്‍ 22നാണ് നടക്കുന്നത്. 24ന് ദളിത്, ആദിവാസി വിഭാഗങ്ങളുമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 25ന് സാംസ്‌കാരിക രംഗത്തുള്ളവരുമായി തൃശൂർ ലുലു കണ്‍വെൻഷൻ സെന്ററിലും 26ന് ഭിന്നശേഷി വിഭാഗങ്ങളുമായി തിരുവനന്തപുരം ആർ ഡി ആർ കണ്‍വെൻഷൻ സെന്ററിലും മുഖാമുഖം നടക്കും.

പെൻഷൻകാർ, വയോജനങ്ങള്‍ എന്നിവരുമായി 27ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ കൂടിക്കാഴ്ച നടക്കും. തൊഴില്‍ മേഖലയിലുള്ളവരുമായി 29ന് കൊല്ലം യൂനുസ് കണ്‍വെൻഷൻ സെന്ററിലും കാർഷിക മേഖലയിലുള്ളവരുമായി മാർച്ച്‌ രണ്ടിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെൻഷൻ സെന്ററിലും റസിഡന്റ്സ് അസോസിയേഷനുകളുമായി മാർച്ച്‌ 3ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും മുഖാമുഖം പരിപാടി നടക്കും.

Related Articles

Back to top button