IndiaLatest

കൊറോണ വൈറസിനെതിരെ ഇന്ത്യ പരീക്ഷിക്കുന്നത് നാല് ആയുർവേദ മരുന്നുകൾ.

“Manju”

ശ്രീജ.എസ്

ന്യൂഡൽഹി ∙ കൊറോണ വൈറസ് ചികിത്സയ്ക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളിൽ 4 പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്.

‘കോവിഡിനെതിരെ ആയുർവേദ മരുന്നുകൾ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സി‌എസ്‌ഐആർ) ഒരുമിച്ച് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കോവിഡ് രോഗികൾക്ക് ഒരു ആഡ്-ഓൺ തെറാപ്പിയും സ്റ്റാൻഡേഡ് കെയറും ആയി ഇവ പരീക്ഷിക്കപ്പെടും. നമ്മുടെ പരമ്പരാഗത ചികിത്സാ രീതി ഈ പകർച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’– മന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button