LatestThiruvananthapuram

തലസ്ഥാനത്ത് ഇന്ന് ‘ പുലിയിറങ്ങും ‘

“Manju”

കേരളീയം കളറാക്കാൻ ഇന്ന് അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം ഇന്ന് നഗരഹൃദയത്തിൽ എത്തുന്നത്. വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാനത്തെത്തുന്നത്. കേരളീയത്തിന്റെ ഭാഗമായി എൻസിസി സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിനു മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചുമണിക്കു നടക്കും.

കവടിയാർ സ്ക്വയറിൽ വൈകിട്ട് അഞ്ചുമണിക്ക് കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. മേജർ ജനറൽ ജെ.എസ്.മങ്കത്ത് ചടങ്ങിൽ പങ്കെടുക്കും. കേരള ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ മണ്ണുത്തിയിലുളള വൺ കേരള റി മൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രന്റെ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട് അഞ്ചുമണിക്കാണ് അശ്വാരൂഢ അഭ്യാസപ്രകടനം നടക്കുന്നത്.

Related Articles

Back to top button