KeralaLatest

കടകൾ നിബന്ധനകൾ ലംഘിക്കുന്നു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മയ്യഴി: ലോക്ക് ഡൗൺ നിബന്ധനകൾ പല കടകളും ലംഘിക്കുന്നതായി പരാതി. സാമൂഹിക അകലം പാലിക്കാതെ കടയ്ക്കുള്ളിൽ ആളുകളെ നിർത്തുക, സാനിറ്ററെസർ, ശുചീകരണ വസ്തുക്കൾ എന്നിവ വെക്കാതിരിക്കൽ, ആളുകൾക്ക് നിൽക്കാനായുള്ള വൃത്തം വരയ്ക്കാതിരിക്കൽ എന്നീ രീതിയിലുള്ള ലംഘനങ്ങൾ ആണ് മാഹിയുടെ ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടക്കുന്നത്. ഇത്തരത്തിലുള്ള പരാതികൾ വ്യാപകമായതിനെ തുടർന്ന് കട അടയ്ക്കാനുള്ള സമയത്തിനു ശേഷവും അടക്കാതിരുന്ന 5 കടകളുടെ ലൈസൻസ് 3 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ട് അധികൃതർ തടിയൂരുകയാണ് ചെയ്തത്. തുടക്കത്തിൽ മിന്നൽ പരിശോധനയടക്കം നടത്തിയ റവന്യൂ-ആരോഗ്യ വകുപ്പോ പോലീസോ ഇപ്പോൾ ഈ കാര്യത്തിൽ വേണ്ടത്ര ഗൗരവം കൊടുക്കാത്തത് വ്യാപാരികളും ഉപഭോക്താക്കളും മുതലെടുക്കുന്നതായി പരാതിയുണ്ട്.
മാഹിപ്പാലത്തിന് സമീപം പോലീസ് സ്റ്റേഷന് മൂക്കിന് തുമ്പത്തെ രണ്ട് ഹോട്ടലുകൾ സമയം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നത് കണ്ടു സ്ഥലത്തെ പൊതുപ്രവർത്തകർ രംഗത്തെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അഡ്മിനിസ്റ്റ്റേറ്റർ അറിയിച്ചുണ്ട് എങ്കിലും പ്രസ്തുത വകുപ്പുകളാവട്ടെ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല.

 

Related Articles

Back to top button