KeralaLatest

പുത്തൂർ പൂവൻപൊയ്ക സ്വദേശിക്ക് കോവിഡ്; നൂറോളം വീടുകൾ ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണ്‍…

“Manju”

പുത്തൂർ • നെടുവത്തൂർ പഞ്ചായത്തിലെ പൂവൻപൊയ്ക സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥലത്തെ നൂറോളം വീടുകൾ ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോവിഡ് ബാധിതൻ ഗൃഹനിരീക്ഷണത്തിലായിരുന്ന വീടിന്‍റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് കണ്ടെയ്ൻമെന്‍റ് സോണാക്കിയത്. 10വയസ്സിനു താഴെയും 65 വയസ്സിനും മുകളിലും ഉള്ളവർ വീടു വിട്ടിറങ്ങരുത്.വീടുകളിലെ ഒരംഗത്തിന് അത്യാവശ്യ കാര്യത്തിന് അനുമതിയോടു കൂടി പുറത്തു പോകാം. ഗതാഗതം പാടില്ല. എന്നാൽ പുത്തൂർ–ആനക്കോട്ടൂർ–നെടുവത്തൂർ റോഡിൽ ഗതാഗത തടസ്സമില്ല.

നെടുവത്തൂർ വില്ലേജ് ഓഫിസും പ്രവർത്തിക്കും.സൗദിയിൽ നിന്ന് 12ന് എത്തിയ അൻപത്തിയഞ്ചുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തി കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലും അവിടെ നിന്ന് ആംബുലൻസിൽ വീട്ടിലുമെത്തി.അന്നു മുതൽ ഒറ്റയ്ക്കായിരുന്നു വീട്ടിൽ. ഭക്ഷണം എത്തിച്ചിരുന്ന ഭാര്യ മാത്രമാണ് ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മറ്റാരും സന്ദർശിച്ചിട്ടില്ല. മുൻകരുതൽ എന്ന നിലയിലാണ് പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കിയത്.

Related Articles

Back to top button