HealthLatest

സന്തോഷമില്ലാത്ത രാജ്യങ്ങളുടെ പട്ടിക; ഒട്ടും താഴെയല്ലാതെ ഇന്ത്യയുടെ സ്ഥാനം

“Manju”

ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ അല്പം പ്രയാസമാണെങ്കിലും സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാന്‍ കൈയില്‍ ആവശ്യത്തിനുള്ള പണവും ഉയര്‍ന്ന ജീവിത സാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍
ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ് ഫിന്‍ലന്‍ഡും ഭൂട്ടാനുമെല്ലാം. എന്നാല്‍ ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയും ഉണ്ട്. ഓരോ രാജ്യത്തിന്റയും സന്തോഷത്തിന്റെ തോത് അളക്കാന്‍ ആധാരമാക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.

രാജ്യത്തെജനങ്ങളുടെ ആകെയുള്ള ആരോഗ്യം, സാമൂഹിക പിന്തുണ, വരുമാനം, സ്വാതന്ത്ര്യം, ശ്രേയസ്, അഴിമതി ഇല്ലാതിരിക്കല്‍ എന്നിവയാണ്പ്രധാനപ്പെട്ട ഘടകങ്ങള്‍. ഈ പറഞ്ഞതിലുള്ള ഓരോ ഘടകങ്ങളും പൗരന്‍മാരുടെ മൊത്തത്തിലുള്ള ക്ഷേമം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ആഗോളതലത്തില്‍ തന്നെ പൗരന്‍മാരുടെ സന്തോഷം വിലയിരുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത ്ഈ ആശയങ്ങളെ മനസ്സിലാക്കിയാണ്. ഇത്രയും വ്യത്യസ്തമായ മാനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ക്ഷേമത്തിന്റെ മൊത്തത്തിലുള്ള രൂപം ലഭിക്കുന്നതിനാണ്. ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടിയും സന്തോഷവും ഉള്ള രാജ്യങ്ങളെ കണ്ടെത്തുന്നത്.

ആകെ രാജ്യങ്ങളുടെ ആഗോള സന്തോഷ സൂചികയില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്ത് നില്‍ക്കുന്നത് അഫ്ഘാനിസ്ഥാന്‍ ആണ്. സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. എന്നാല്‍, രാജ്യത്തിനുള്ളില്‍ തന്നെ നിരന്തരമുണ്ടാകുന്ന പ്രശ്‌നങ്ങശ്‌നളും യുദ്ധങ്ങളും അസന്തുഷ്ടിയുടെ പട്ടികയില്‍ രാജ്യത്തെ ഒന്നാമത് എത്തിച്ചു. രാജ്യത്തെജനങ്ങളുടെ ജീ വി തത്തെയും ക്ഷേമത്തെയും എല്ലാം ഇത ്ബാധിക്കുകയും ചെയ്തു. പിന്നീടുള്ള ലെബനന്‍ ആണ്. സാമ്പത്തിക അസ്ഥിരതയും സാമൂഹിക രാഷ്ട്രീയ വെല്ലുവിളികളും കാരണമാകുന്നു.

സന്തോഷമില്ലാതെ ജനങ്ങള്‍ ഏറ്റവും തിങ്ങിപ്പാര്‍ക്കുന്നത് രാജ്യങ്ങളില്‍ മൂന്നാമത് സിയറ ലിയോണ്‍ ആണ്. അഫ്രിക്കയിലെ ഏറ്റവും സന്തോഷമില്ലാത്ത രാജ്യമാണ്. സിംബാവേയാണ് നാലാമത്. പണപ്പെരുപ്പവും കെടുകാര്യസ്ഥതയുമാണ് രാജ്യം നേരിടുന്ന വെല്ലുവിളി.. അഞ്ചാമത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആണ്. രാഷ്ട്രീയ പ്രക്ഷോഭങ്ങളും സ്വേച്ഛാധിപത്വവുമാണ് പ്രധാന പ്രശ്‌നം. ആറാമത് ബോട്‌സ്വാനയാണ്. ആഫ്രിക്കയില്‍ കരയാല്‍ ചുറ്റപ്പെട്ട രാജ്യമാണ്. അടുത്തത് മലാവിയാണ്. ലോകത്തിലെ തന്നെ ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നാണ്. അടുത്തത് കോമൊറോസ് ആണ്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണിത്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന രാഷ്ട്രീയ അട്ടിമറികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാധ്യതയുള്ള രാജ്യമാണ്. അടുത്തത് ടാന്‍സാനിയയാണ്. ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ്. 12 ാം സ്ഥാനമാണ് ഇന്ത്യയ്ക്കുളള്ളത്.

 

 

Related Articles

Back to top button