ശ്രീജ.എസ്
തൃശൂര്‍: ജനുവരിയില്‍ കൂട്ടത്തോടെ സ്വയം വിരമിച്ചവരെയും (വി.ആര്.എസ്) നിലവിലുള്ള ജീവനക്കാരെയും കുരുക്കിലാക്കി ബി.എസ്.എന്‍.എല്‍ കോര്‍പറേറ്റ് ഓഫിസ്. ജീവനക്കാരുടെ ശബളത്തില്‍നിന്ന് പിടിച്ച എല്‍.ഐ.സി പോളിസിയുടെ (ഗ്രൂപ് സേവിങ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്കീം) പ്രീമിയം തുക അടക്കാത്തതിനാല്‍ സ്വയം വിരമിച്ച ഭൂരിഭാഗത്തിനും പോളിസി പ്രകാരമുള്ള തുക കിട്ടിയില്ല. നിലവിലുള്ള ജീവനക്കാരാവട്ടെ പോളിസി റദ്ദാകാതിരിക്കാന്‍ കൈയില്‍നിന്ന് പണമടക്കുകയോ മുടക്കം വരുത്തിയ പ്രീമിയത്തിെന്റ പലിശ നല്‍കേണ്ട സാഹചര്യം നേരിടുകയോ ആണ്.