KeralaLatest

സ്‌കൂള്‍ ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു

“Manju”

എറണാകുളം: മരടില്‍ സ്കൂള്‍ ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണ് അപകടം. എ.എസ്.കെ.ഡി.വൈ ഗുരുകുല വിദ്യാലയത്തിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.അപകടസമയത്ത് വിദ്യാര്‍ത്ഥികളും ആയയും അടക്കം എട്ടു പേര്‍ ബസില്‍ ഉണ്ടായിരുന്നു. രാവിലെ 7.45ഓടെ തുരുത്തിശ്ശേരി ക്ഷേത്രത്തിന് സമീപത്തെ റോഡിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിന്ന് കയറ്റിവരികയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ പുറത്തിറക്കി രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതി ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണെന്നും നടപടി സ്വീകരിക്കണമെന്നും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button