IndiaLatest

കോവിഷീല്‍ഡ് വാക്‌സിന് 16 യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

“Manju”

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന് 16 യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേരിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്, സ്ലോവേനിയ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, ആന്റിഗ്വാ ആന്‍ഡ് ബര്‍ബുദ, അര്‍ജന്റീന, ബഹ്രെയ്ന്‍, ബംഗ്ലാദേശ്, ബര്‍ബദോസ്, ഭൂട്ടാന്‍, ബൊളീവിയ, ബോട്ട്‌സ്വാന, ബ്രസീല്‍, കാബോ വെര്‍ഡേ, കാനഡ, ഡൊമിനിക്ക, ഈജിപ്റ്റ്, എത്യോപിയ, ഗാന, ഗ്രെനേഡ, ഹോന്ദരുസ്, ഹംഗറി, ഇന്ത്യ, ജമൈക്ക, ലെബനന്‍, മാല്‍ദിവ്‌സ്, എന്നിവിടങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങള്‍.

Related Articles

Back to top button